ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മുന്‍സൈനികനായ ബാലമുരുകന്‍ നടന്നു തീര്‍ക്കുന്നത് 2800 കിലോമീറ്റര്‍. 197ല്‍ പരം രാജ്യങ്ങളുടെ പതാകകളും കൈയിലേന്തിയാണ് അദ്ദേഹത്തിന്റെ നടത്തം.
കൊവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാന്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായാണ് ബാലമുരുകന്റെ നടത്തം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രിമാര്‍ക്കും രാജ്യത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള ആദരസൂചകമായാണ് അദ്ദേഹം കിലോമീറ്ററുകള്‍ താണ്ടുന്നത്.
Read also : സെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം: അവസാന തീയതി 30 വരെ, പരീക്ഷ ജനുവരിയില്‍
രാമേശ്വരം മുതല്‍ അയോദ്ധ്യ വരെ നീളുന്ന ബാലമുരുകന്റെ ഈ നടത്തം അവസാനിക്കാന്‍ മൂന്ന് മാസത്തോളം സമയം എടുക്കും. യാത്രയിലുടനീളം ബാലമുരുകന്‍ കൊവിഡ് വാക്‌സിനേഷനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുകയാണ്.
Post Your Comments