തിരുവനന്തപുരം: കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വ്യാജ രേഖ ചമച്ച് പണം തട്ടിയതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിന്‍സെന്‍റ് ആരോപിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവര്‍ എന്തു ചെയ്യുമെന്നും അവരുടെ ആശങ്കക്ക് എന്താണ് പരിഹാരമെന്നും എം. വിന്‍സെന്‍റ് ചോദിച്ചു. നഷ്ടപ്പെട്ട തികുതി തുക തിരികെ ലഭിക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എം. വിന്‍സെന്‍റ് വിമര്‍ശനം ഉയര്‍ത്തി. മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണെന്ന് ചൂണ്ടിക്കാട്ടി. നികുതി വെട്ടിപ്പ് സംബന്ധിച്ച കോണ്‍ഗ്രസിന്‍റെ സമരം ആത്മാര്‍ഥമാണെന്നും എം. വിന്‍സെന്‍റ് പറഞ്ഞു.
Post Your Comments