Latest NewsIndiaNews

ചൈനയ്ക്ക് മുന്നറിയിപ്പ്, 5,000 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ഇന്ത്യയുടെ അഗ്‌നി-5ന്റെ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ചൈനയെ വിറപ്പിച്ച് ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി 7.50നായിരുന്നു പരീക്ഷണം.

Read Also : കെ റെയില്‍ കേരളത്തിന്റെ സര്‍വനാശത്തിന്, പശ്ചിമഘട്ടത്തെ ഇല്ലാതാക്കും : ഗീവര്‍ഗീസ് കൂറിലോസ്

ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് അതി പ്രാധാന്യമാണുള്ളത്. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് മിസൈലിനുള്ളത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി പതിക്കാനുള്ള ശേഷി അഗ്നി മിസൈലിനുണ്ട്. 2012 ലാണ് അഗ്നി 5ന്റെ ആദ്യ പരീക്ഷണം നടന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അല്ലെങ്കില്‍ ഐസിബിഎം വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്.

അന്തര്‍വാഹിനി അധിഷ്ഠിത ആണവ മിസൈലുകള്‍ക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയായാണ് അഗ്നി 5നെ കണക്കാക്കുന്നത്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈലാണിത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3-അഗ്നി 4 2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button