Latest NewsUAENewsInternationalGulf

ആറുമാസത്തിനകം 6,000 പേർക്ക് നിയമനം: തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം. ആറു മാസത്തിനകം 6,000 പേർക്കു നിയമനം നൽകുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. പൈലറ്റുമാർ, എൻജിനീയർമാർ, എയർഹോസ്റ്റസുമാർ, ഫീൽഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് തൊഴിലവസരങ്ങൾ നൽകുന്നത്. ദുബായിയിൽ മാത്രം 700 ഫീൽഡ് ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.

Read Also: കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, പെണ്‍കുട്ടികൾക്ക് ചെറിയ വില: വിശപ്പ് മാറ്റാൻ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത

നിർത്തിവച്ചിരുന്ന സർവീസുകളിൽ 90 ശതമാനവും പുനരാരംഭിച്ചതോടെയാണ് പുതിയ തീരുമാനങ്ങൾ എമിറേറ്റ്‌സ് എയർലൈൻസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കോവിഡിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് തീരുമാനങ്ങൾക്ക് പിന്നിലെ മറ്റൊരു കാരണം. വർഷാവസാനത്തോടെ സർവീസുകൾ പൂർണതോതിൽ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Read Also: വസ്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി

shortlink

Related Articles

Post Your Comments

Related Articles


Back to top button