CricketLatest NewsNewsSports

സൈബര്‍ ആക്രമണം: മുഹമ്മദ് ഷമിക്ക് പിന്തുണയുമായി പാക് വിക്കറ്റ് കീപ്പര്‍

ദുബായ്: പാകിസ്താനെതിരായ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാൻ. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് റിസ്‌വാൻ ഷമിയെ പിന്തുണച്ച് രംഗത്തെത്തിയത്.

‘തന്റെ രാജ്യത്തിനും ആളുകള്‍ക്കുമായി ഒരു താരം കടന്നുപോകുന്ന ബുദ്ധിമുട്ടുകളും പരിത്യാഗങ്ങളും അളക്കാന്‍ കഴിയാത്തതാണ്. മുഹമ്മദ് ഷമി ഒരു താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കൂ. ഈ കളി ആളുകളെ ഒന്നിക്കാനുള്ളതാണ്. വേര്‍പെടുത്താനുള്ളതല്ല’ റിസ്‌വാൻ ട്വിറ്ററിൽ കുറിച്ചു.

Read Also:- ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്ക് ടി20 ലോകകപ്പ് മത്സരത്തിൽ നിന്ന് പിന്മാറി

മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, സച്ചിന്‍ ടെൻഡുൽക്കർ, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരും നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന യുസ്വേന്ദ്ര ചഹാലും ഷമിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തി.

shortlink

Post Your Comments


Back to top button