![](/wp-content/uploads/2021/10/dd-219.jpg)
ആലപ്പുഴ: സി.പി.എം പ്രാദേശിക നേതാവിന്റെ തിരോധാനത്തിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. മത്സ്യത്തൊഴിലാളിയായ സജീവനെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും നേതൃത്വത്തിന്റെ മൗനം ദുരൂഹമാണെന്ന് ഭാര്യ സവിത ആരോപിച്ചു.
സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയായിരുന്നു ബ്രാഞ്ച് അംഗം സജീവനെ കാണാതായത്. ഒരുമാസമാകുമ്പോഴും പാർട്ടി നേതാക്കൾ ആരും കാര്യമായി ഇടപെടില്ല. ഇതോടെ സി.പി.എമ്മിനെതിരെ കുടുംബം രംഗത്തെത്തുകയായിരുന്നു. സജീവനെ കാണാതായത് നേതാക്കളുടെ അറിവോടെയെന്നാണ് ആരോപണം. സി.പി.എമ്മിലെ വിഭാഗീയതയാണ് സജീവന്റെ തിരോധാനത്തിന് പിന്നിലെന്ന് തുടക്കം മുതൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാൻ സജീവനെ മാറ്റിയതാണെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, കേസില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ജി. സുധാകരൻ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. പാർട്ടിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ജി. സുധാകരൻ വിഷയത്തിൽ ഇടപെട്ടത് ശ്രദ്ധേയമായി. എന്നാല്‍, സുധാകരന്റെ ഇടപെടൽ ഔദ്യോഗിക പക്ഷത്തിനെതിരായ നീക്കമാണെന്നാണ് സൂചന.
Post Your Comments