തിരുവനന്തപുരം: ഏറെ വിവാദമായ കേസിൽ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ നടപടി സ്വീകരിച്ച് സി.പി.ഐ.എം. സമ്മർദ്ദങ്ങൾക്കൊടുവിലാണ് നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.
Also Read:മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്: നിയമസഭയിൽ വിമര്‍ശനം ഉയര്‍ത്തി എം. വിന്‍സെന്‍റ്
പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ നശിപ്പിക്കുന്ന രീതിയില്‍ ഈ വിഷയം മാറിയെന്നും ജയചന്ദ്രന് ശരിയായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്യാമായിരുന്നെന്നും പാര്‍ട്ടിക്കാകെ പ്രതിരോധത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ നിലപാടെടുത്തു. നേതാക്കൾ തന്നെ തിരിഞ്ഞുകൊത്തിയതോടെയാണ് ജയചന്ദ്രന് നിൽക്കക്കള്ളിയില്ലാതെയായത്. വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ വലിയ പ്രതിരോധത്തിലായിരുന്നു സി.പി.ഐ.എം. ഇന്ന് ചേർന്ന യോഗത്തില്‍ ജയചന്ദ്രന്‍ തന്റെ വാദം അവതരിപ്പിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നും ജയചന്ദ്രൻ പറഞ്ഞെങ്കിലും പാർട്ടി ഇത് അംഗീകരിച്ചില്ല. ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഇനി ഏരിയ കമ്മിറ്റി കൂടി അംഗീകരിക്കണം.
Post Your Comments