ThiruvananthapuramNattuvarthaLatest NewsKeralaNews

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി, അന്വേഷണകമ്മിഷനെ നിയമിച്ചു

കഴിഞ്ഞ ദിവസം അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രനെതിരെ സിപിഎം നടപടി എടുത്തു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണ കമ്മിഷനെ നിയമിച്ചു. കഴിഞ്ഞ ദിവസം അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ സിപിഎം നടപടി എടുത്തിരിക്കുന്നത്.

Read Also : സ്‌കൂള്‍ തുറക്കല്‍: സ്‌കൂളുകളുടെ സാഹചര്യമനുസരിച്ച് ടൈംടേബിള്‍, കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി

അതേസമയം കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അച്ഛനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മകള്‍ അനുപമ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പേര് പറഞ്ഞ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് ശരിയായില്ലെന്നും അവര്‍ പറഞ്ഞിരുന്നു. നേരത്തെ ഷിജുഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടതും ഇതേ കാരണത്താലാണെന്നും അനുപമ പറഞ്ഞു.

വിഷയം വിവാദമായിട്ടും അച്ഛനോട് പാര്‍ട്ടി ഇപ്പോഴും വിശദീകരണം ചോദിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും അതൃപ്തിയുണ്ടെന്നും അനുപമ പറഞ്ഞിരുന്നു. വിഷയത്തില്‍ തനിക്ക് പിന്തുണ നല്‍കേണ്ട സമയത്ത് പാര്‍ട്ടി അതുതന്നിട്ടില്ല. ഇപ്പോള്‍ നല്‍കിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാല്‍ വിശ്വസമാകുമെന്നും അനുപമ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button