തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തിലേറെ അടഞ്ഞ് കിടന്ന സ്കൂളുകളിൽ നവംബര്‍ ഒന്ന് മുതൽ തുറക്കുകയാണ്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് പ്രകാശനം ചെയ്തു. സ്കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കുട്ടികൾക്ക് വാക്സിൻ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കൾ നിർബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിൻ മാത്രം എടുത്തിട്ടുള്ള രക്ഷിതാക്കൾ കുട്ടികളെ സ്കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : രാമേശ്വരത്ത് നിന്ന് അയോദ്ധ്യയിലേക്ക് കാല്‍നടയായി മുന്‍ സൈനികന്‍, യാത്രയിലുടനീളം വാക്‌സിനേഷന്‍ പ്രചാരണം
സ്കൂള്‍ തുറന്നാല്‍ കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നും മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിൾ മാറ്റും. സ്കൂളിലെ സാഹചര്യം അനുസരിച്ചാകും ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments