കൊച്ചി: ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച വനിതാ സംരംഭക തുഷാര അജിത്തിനു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. തുഷാര തന്നെയാണ് തന്റെഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയിൽ നിന്ന് ഇക്കാര്യം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. ടെക്‌നോ പാർക്കിനടുത്തുള്ള ഹോട്ടലിൽ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകൾ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു. ഇപ്പോഴിതാ, സംഭവിച്ച കാര്യങ്ങൾ വ്യക്തമാക്കുകയാണ് തുഷാര. പോർക്ക് ഉൾപ്പെടെ ഹലാൽ അല്ലാത്ത ഭക്ഷണം ഒന്നും വിളമ്പരുതെന്നാണ് തന്നെ ആക്രമിച്ച സംഘം പറഞ്ഞതെന്ന് ഇവർ വ്യക്തമാക്കുന്നു.
Also Read:ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍
‘പന്നിയിറച്ചി വിൽക്കാൻ പറ്റില്ലെന്നും തന്റെ പെറ്റിനെ അകത്തേക്ക് കൊണ്ടുവരരുതെന്നും അവർ പറഞ്ഞു. നിനക്ക് പന്നിക്കുട്ടികളെ അങ്ങ് ഉണ്ടാക്കിയാൽ പോരെ എന്നാണു അവർ എന്നോട് ചോദിച്ചത്. നിനക്ക് പന്നിക്കുട്ടികളെ ഞങ്ങൾ ഉണ്ടാക്കി തരാം എന്ന് പറഞ്ഞ് ഒരുത്തൻ എന്റെ ഉടുപ്പിൽ കയറിപ്പിടിച്ച് സാരി വലിച്ചുകീറി. എന്റെ അടിവയറ്റിൽ ചവുട്ടി. എന്നെ രക്ഷപെടുത്താൻ കണ്ടോണ്ട് നിന്ന കുക്ക് അവന്റെ കാലിൽ വെട്ടി. ഇതാണ് സംഭവിച്ചത്’, തുഷാര പറയുന്നു.
തുഷാരയുടെ ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ബോര്‍ഡും സംരംഭകയുടെ നിലപാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിയ്ക്കുന്ന റെസ്റ്റോറൻറ്.. തുടക്കത്തിൽ 20 പേര്‍ക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളിൽ തുഷാര നന്ദുസ് കിച്ചൻ തുറക്കുകയായിരുന്നു.
Post Your Comments