MalappuramLatest NewsKerala

മലപ്പുറം ബലാത്സംഗ ശ്രമം: ‘പെണ്‍കുട്ടി അഭയംതേടിയത് അര്‍ദ്ധനഗ്‌നയായി, ഷാള്‍ വായില്‍ തിരുകി കൈകെട്ടിയിരുന്നു’- ദൃക്‌സാക്ഷി

അരയ്ക്കു മുകളിലേക്ക് നഗ്നയായിരുന്നു. കൈകള്‍ കെട്ടിയിരുന്നു. വായിലും എന്തോ തിരുകിവച്ച നിലയിലായിരുന്നു.

മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ദേഹം മുഴുവന്‍ ചെളിപുരണ്ട നിലയിലാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിവന്നത്.  അര്‍ദ്ധനഗ്നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം തേടിയതെന്നും, ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. അരയ്ക്കു മുകളിലേക്ക് നഗ്നയായിരുന്നു. കൈകള്‍ കെട്ടിയിരുന്നു. വായിലും എന്തോ തിരുകിവച്ച നിലയിലായിരുന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി കരയുകയായിരുന്നു.

വീട്ടുകാരെ കുറിച്ച്‌ ചോദിച്ചിട്ട് പോലും ആദ്യം മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഓടിക്കയറിയ വീടിനു സമീപമുള്ള അയല്‍വാസിയായ അധ്യാപിക. പിന്നില്‍ നിന്ന് വന്ന് വായ്‌പൊത്തുകയായിരുന്നുവെന്നും മതിലിനു മുകളിലൂടെ എടുത്തെറിഞ്ഞ് വാഴത്തോട്ടത്തിലിട്ട് പീഡിപ്പിക്കാനായിരുന്നു ശ്രമം. കുതറിയോടിയ പെണ്‍കുട്ടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു.

ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും, കൈകള്‍ കെട്ടിയിരുന്നുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. വെളുത്ത് തടിച്ച്‌ മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്നും, അയാളെ താന്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.

ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചു.  പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്. പ്രതി മലയാളിയാണെന്ന് സംശയമുണ്ട്,  സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി എസ്.എച്ച്‌ഒയ്ക്കാണ് അന്വേഷണ ചുമതലയെന്ന് എസ്.പി സുജിത് ദാസ് അറിയിച്ചു. അതിനിടെ, ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമായതിനാല്‍ പെണ്‍കുട്ടിയെ ഇന്നു രാവിലെ ഡിസ്ചാര്‍ജ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button