ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

വി​ദ്യാ​ര്‍​ഥി​നി​യെ കീഴ്‌പ്പെടുത്തി വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​പോകാൻ ശ്രമിച്ച് അജ്ഞാതൻ: കേസെടുത്ത് പോലീസ്

കൊ​ണ്ടോ​ട്ടി: കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന 21 കാ​രി​യ്ക്ക് നേരെ ആളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വച്ച് അജ്ഞാതന്റെ ആ​ക്ര​മ​ണം. കൊ​ട്ടു​ക​ര​യി​ലാണ് തിങ്കളാഴ്ച ഉ​ച്ച​യോ​ടെ സംഭവം നടന്നത്. കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന 21 കാ​രി​യായ യുവതിയെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തുനി​ന്നയാള്‍ കീ​ഴ്പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Also Read:സമ്പത്ത് വർധിക്കാൻ ഇരുതലമൂരി: വിൽപനയ്ക്കു ശ്രമിച്ച സംഘത്തെ തന്ത്രപൂർവ്വം കുടുക്കി ഫോറസ്റ്റ്

ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ അ​ഭ​യം തേടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച്‌ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button