
ശ്രീനഗർ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായി പാകിസ്ഥാൻ വിജയിച്ചതിന് പിന്നാലെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിഘടനവാദികളായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. വനിതാ ഹോസ്റ്റലിൽ നടന്ന ആഘോഷപരിപാടികളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി.
ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും ശ്രീനഗർ മെഡിക്കൽ കോളേജിലെയും വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് വിജയം ആഘോഷിച്ചത്. വിദ്യാർത്ഥിനികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടെത്തുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
Post Your Comments