Latest NewsIndiaNewsCrime

വഴി ചോദിക്കാനെന്ന വ്യാജേന കടയിലേക്ക് കയറി: യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു

കോയമ്പത്തൂര്‍: വഴി ചോദിക്കാനെന്ന വ്യാജേന കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന്‍ ആണ് പിടിയിലായത്.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍, തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും

കഴിഞ്ഞ ദിവസം കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയിലായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഫൈസല്‍ റഹ്മാനും 17 കാരനായ മറ്റൊരു പ്രതിയും വഴി ചോദിക്കാനെന്ന വ്യാജേനയാണ് കടയിലേക്ക് കയറിയത്. തുടര്‍ന്ന് കടയുടമ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല ഫൈസല്‍ റഹ്മാന്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫൈസല്‍ റഹ്മാന്‍ അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button