ദോഹ : അഫ്ഗാനിസ്താൻ പിടിച്ചടക്കിയ താലിബാൻ ഭരണകൂടവുമായി ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ചൈന. സാമ്പത്തിക വാണിജ്യമേഖലയിൽ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാൻ വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും ചൈന മുന്നോട്ട് വെച്ചതായാണ് സൂചന.
‘അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ചൈന സംതൃപ്തി അറിയിച്ചു. സാമ്പത്തിക വാണിജ്യമേഖലയിൽ മുൻ തീരുമാനമനുസരിച്ച് പരസ്പരം സഹായിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ ദുരിതാശ്വാസ പ്രവർത്തനത്തിലും ആരോഗ്യരക്ഷാ പ്രവർത്തനത്തിലും ചൈന അടിയന്തിര സഹായം നൽകിയിരുന്നു’- താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് പറഞ്ഞു.
Read Also : മനുഷ്യനെ പോലെ ഇരയിട്ട് മീൻ പിടിക്കുന്ന കൊക്ക്: വീഡിയോ കാണാം
ദോഹ കേന്ദ്രീകരിച്ച് ചൈനയുമായും ഐക്യരാഷ്‌ട്രസഭാ പ്രതിനിധികളുമായും താലിബാൻ ചർച്ചകൾ തുടരുകയാണ്. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മോത്വാഖ്വിയാണ് ദോഹ കേന്ദ്രീകരിച്ച് താലിബാന് വേണ്ടി സംഭാഷണങ്ങൾ നടത്തുന്നത്.
Post Your Comments