UAELatest NewsNewsInternationalGulf

വാങ്ങിയത് ഒരുകുപ്പി വെള്ളം, നേടിയത് 100 കോടി: ദുബായിൽ മെഹ്സൂസ് നറുക്കെടുപ്പിൽ 100 കോടി രൂപ ലഭിച്ചത് ഡ്രൈവർക്ക്

ആദ്യ മൂന്നു നമ്പറുകൾ ചേർന്നപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു, ടിക്കറ്റിന് മുടക്കിയ തുക തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു മനസ്സിൽ

ദുബായ്: മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം നേടി ഭാഗ്യവാനായത് എസി കമ്പനിയിലെ ഡ്രൈവറായ ജുനൈദ് റാണ. മുപ്പത്തിയാറുകാരനായ ജുനൈദ് പാക്കിസ്ഥാൻ സ്വദേശിയാണ്. ജോലി നഷ്ടപ്പെട്ട് അഞ്ചു വർഷം മുൻപ് പാക്കിസ്ഥാനിലേക്ക് മടങ്ങിയ ജുനൈദ് വീണ്ടും ജോലി തേടിയാണ് ദുബായിൽ എത്തിയതായിരുന്നു. 237 കോടിയിലേറെ പാക്കിസ്ഥാൻ രൂപയാണ് ഇയാൾക്ക് സമ്മാനമായി ലഭിച്ചത്.

മെഹ്സൂസ് ആരംഭിച്ച നാള്‍ മുതൽ പറ്റുന്നത്രയും ആഴ്ചകളിൽ ഓരോ ടിക്കറ്റ് വീതം എടുത്തിരുന്നുവെന്നും നിരവധി തവണ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ഇത്തവണ സമ്മാനം ലഭിച്ചതെന്നും ജുനൈദ് പറഞ്ഞു. ജോലി തുടരുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോലി ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ജുനൈദ് വ്യക്തമാക്കി. ലഭിച്ച തുകകൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹോദരനൊപ്പം എത്തിയാണ് ജുനൈദ് സമ്മാനം കൈപ്പറ്റിയത്.

വളരെ ലളിതമായി ജീവിക്കാനാണ് ഇഷ്ടമെന്നും ഇപ്പോഴുള്ള ജീവിതത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ‘സുഹൃത്താണ് പറഞ്ഞത് ആർക്കോ 50 മില്യൺ ദിർഹം ജാക്ക്പോട്ട് അടിച്ചുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്റെ നമ്പറൊന്നു നോക്കട്ടേയെന്ന്. ആദ്യ മൂന്നു നമ്പറുകൾ ചേർന്നപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു. ടിക്കറ്റിന് മുടക്കിയ തുക തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു മനസ്സിൽ’. ജുനൈദ് പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമാണ് ജുനൈദിന്.

പാർട്ടി സമ്മേളനത്തിന് ആവശ്യപ്പെട്ട തുക പിരിവു നൽകിയില്ല: സൂപ്പർ മാർക്കറ്റിന് മുന്നിൽ സിപിഎം ബോർഡ്

തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യം ഉറപ്പിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിലുള്ള ഭാര്യയെ യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ജുനൈദ് വ്യക്തമാക്കി. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി സന്നിഹിതനായിരുന്നു. ജിസിസിയിൽ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്സൂസിൽ യുഎഇയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയായ 100 കോടിയുടെ സമ്മാനം ഒരാൾക്ക് ലഭിക്കുന്നത് ഇതാദ്യമാണ്.

മഹ്സൂസിന്റെ 48–ാം പ്രതിവാര നറുക്കെടുപ്പിലെ വിജയികളെ ആണ് പ്രഖ്യാപിച്ചത്. വളരെ സന്തോഷത്തോടെയാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്ന് മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി വ്യക്തമാക്കി. 35 ദിർഹം നൽകി ഒരു കുപ്പി വെള്ളംവാങ്ങിയാണ് ജുനൈദ് നറുക്കെടുപ്പിൽ പങ്കെടുത്തതെന്നും തിരികെ കിട്ടിയത് ജീവിതം മാറ്റി മറിക്കുന്ന വലിയ സമ്മാനമാണെന്നും ഫരിദ് സംജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button