KeralaLatest NewsIndia

‘നോൺ ഹലാൽ ബോർഡ് വെച്ച് പോർക്ക് വിളമ്പി’- വനിതാ സംരംഭക തുഷാര അജിത് മർദ്ദനമേറ്റ്‌ ആശുപത്രിയിൽ

തുടക്കത്തിൽ 20 പേര്‍ക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി.

കൊച്ചി: ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച് വനിതാ സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. തുഷാര തന്നെയാണ് തന്റെഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയിൽ നിന്ന് ഇക്കാര്യം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. ടെക്‌നോ പാർക്കിനടുത്തുള്ള ഹോട്ടലിൽ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകൾ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് ഇവർ പറയുന്നു.

നന്ദൂസ് കിച്ചൻ കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാൻ ഒരുങ്ങി എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുമാണ്.  പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ്‌ ഇവിടെ വെയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്‌ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോർക്കു വിളമ്പാൻ പാടില്ലെന്നും ഇവിടെ നിർദ്ദേശമുണ്ടായി.  നോ ഹലാൽ ബോർഡും പോർക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാർത്ഥ ആക്രമണത്തിന്റെ കാരണം എന്ന് തുഷാര പറയുന്നു.

ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ബോര്‍ഡും സംരംഭകയുടെ നിലപാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിയ്ക്കുന്ന റെസ്റ്റോറൻറ്.. തുടക്കത്തിൽ 20 പേര്‍ക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളിൽ തുഷാര നന്ദുസ് കിച്ചൻ തുറക്കുകയായിരുന്നു.

ഇവിടെ അധികം വരുന്ന ആഹാരം അനാഥാലയത്തിലെ വിശന്ന വയറുകൾക്ക് ഇവർ നൽകുന്നുമുണ്ട്. അന്നന്നുണ്ടാക്കുന്ന പുതിയ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്.ഹിന്ദുമതവും സിഖ് മതവും അനുസരിച്ച്‌ ‘ഹലാല്‍’ മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്.

അതിനാല്‍ തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു ഭക്ഷണ ശാല തുടങ്ങിയത് എന്നാൽ തനിക്ക് ഇതോടെ ഒരുപാടു ശത്രുക്കൾ ഉണ്ടായതായി ഇവർ പറയുന്നു. പോർക്ക് വിളമ്പിയതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നാണ് തുഷാര പറയുന്നത്. അവരുടെ വീഡിയോ കാണാം:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button