തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഇന്ന് തുറക്കും. ബുധനാഴ്ച മുതലായിരിക്കും സിനിമ പ്രദര്‍ശനം ആരംഭിക്കുക. ഇന്നും നാളെയും തിയേറ്റുകളില്‍ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളാകും നടക്കുക. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും തുറക്കുന്നത്. 50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരായിരിക്കണം.
Read Also : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.95 അടിയിലേക്ക്: ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി, സോഷ്യൽ മീഡിയയിൽ ചർച്ച
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ബുധനാഴ്ച പ്രദര്‍ശിപ്പിക്കുക. 28ന് റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.
മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന് ഉറപ്പ് നല്‍കിയതായി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ്, വിനോദ നികുതിയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന മുന്നോട്ട് വച്ചിരുന്നത്.
Post Your Comments