അൾസർ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഭക്ഷണം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ആമാശയത്തിന്റെയും കുടലുകളുടെയും ഉള്ളിലെ ആവരണത്തിലുണ്ടാകുന്ന മുറിവുകളാണ് അൾസർ. യഥാസമയം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ അൾസർ തടയാനാകും.
വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. ആമാശയത്തിൽ ‘ഹെലികോബാക്ടർ പൈലോറി’ എന്ന ബാക്ടീരിയയാണ് വില്ലൻ. ആമാശയത്തിൽ ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാനപ്പെട്ട രോഗകാരണം.
Read Also : ആന്‍ഡ്രോയിഡ് 4.1നു മുന്‍പുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല!
അൾസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ഇവയാണ്:
വയറില്‍ കത്തുന്ന പോലെ വേദന
ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന
നെഞ്ചരിച്ചില്‍
തലചുറ്റല്‍
വിശപ്പില്ലായ്മ
ദഹനക്കുറവ്
Post Your Comments