Latest NewsKeralaNews

പിണറായി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ?: ശബ്‌ദിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു: സന്ദീപ് വാര്യർ

ഇത് ചൈനയോ, ക്യൂബയോ താലിബാൻ്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ചിലർ അനാവശ്യ ഭീതി പരത്തുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ അണക്കെട്ട് പൊളിയാതെ ഇരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്ക്ക് ഭീതിയായി നിലക്കുമ്പോൾ അതിന് പരിഹാരം കാണുന്നതിന് പകരം അത് ചൂണ്ടിക്കാട്ടുന്നവരെ നിശബ്ദമാക്കാനുള്ള നീക്കം ഫാഷിസമാണെന്ന് സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  മാതളനാരങ്ങയും പാലും ചേർത്ത് കിടിലനൊരു ഷേക്ക് തയ്യാറാക്കാം

കുറിപ്പിന്റെ പൂർണരൂപം :

മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണെന്ന കാര്യം കൂടി മുഖ്യമന്ത്രി പറയണം. കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതി പശ്ചിമഘട്ടത്തെ ഒന്നാകെ ദുർബലപ്പെടുത്തിയതിൻ്റെ ഫലമാണ്, ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ഉരുളുപൊട്ടലുകളും, തോത് വർദ്ധിച്ചു വരുന്ന ഭൂമി കുലുക്കങ്ങളും.

Read Also  :   ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍, പിന്നെ സുഹൃത്തിന്റെ ഭാര്യ,ഒടുവില്‍ അനുപമ:അജിത്താണ് യഥാര്‍ത്ഥ വില്ലനെന്ന് അന്ന ബെന്നി

ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്ക്ക് ഒരു ഭീതിയായി മാറുന്നത് ഈ സാഹചര്യത്തിലാണ്. അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാൻ്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല. കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണീ കൈയ്യിൽ വച്ചാൽ മതി. കുറഞ്ഞ പക്ഷം ഈ വിഷയത്തിൽ, ഇടതു മുന്നണിയുടേയോ, മുഖ്യമന്ത്രി ആയിരുന്നപ്പോൾ വി എസ് അച്ചുതാനന്ദൻ്റെയും, അന്നത്തെ വകുപ്പു മന്ത്രി എൻ. കെ പ്രേമചന്ദ്രൻ്റെയും നിലപാടുകളും, അവർ സുപ്രീംകോടതിയിൽ വരെ ചെന്ന് എടുത്ത നിലപാടുകളും പിണറായി വിജയൻ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

Read Also  :   ‘വൈകിപ്പോയി ഇല്ലേൽ ഞാൻ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു’: രാഹുൽ ഗാന്ധിയെ ട്രോളി അലി അക്ബർ

അതല്ല, കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിൻ്റെ അവസാന മുഖ്യമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാം. ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് എൻ്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button