തിരുവനന്തപുരം : മുല്ലപെരിയാര്‍ ഡാം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ഭീതി പരത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അനാവശ്യമായുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടം വരാന്‍ പോകുന്നു എന്ന ചിത്രം ഉണ്ടാക്കി ഭീതി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചു.
Read Also : ‘മുസ്ലിം ലോകത്തിന്റെ വിജയം, ഇന്ത്യൻ മുസ്ലീങ്ങളും പാക്കിസ്ഥാനോടൊപ്പം’: മത്സരത്തിന് ശേഷം പാക് ആഭ്യന്തര മന്ത്രി
ഡാം തുറക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ബോധവത്കരണം നടത്തിയിരുന്നു. പെരിയാർ തീരത്തുള്ളവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായിരുന്നു നടപടി.
Post Your Comments