കൊല്ലം : സിപിഎം കുണ്ടറ ലോക്കൽ സമ്മേളനത്തിൽ ചൈനയെയും താലിബാനെയും പുകഴ്‌ത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ മെഴ്‌സിക്കുട്ടിയമ്മ. പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 111-ാം സ്ഥാനത്താണെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിലായിരുന്നു യുടെ മെഴ്‌സിക്കുട്ടിയമ്മയുടെ പരാമർശം.
‘പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 111-ാം സ്ഥാനത്താണ്. ലോക സമ്പദ്‌വ്യവസ്ഥയിൽ 17 ശതമാനവും ചൈനയിലാണ്. ഇന്ത്യ 100 കോടി വാക്‌സിൻ വിതരണം ചെയ്‌തെന്ന് വീമ്പിളക്കുമ്പോൾ ചൈന വിതരണം ചെയ്തത് 270 കോടി വാക്സിനുകളാണ്’ – മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചൈന 76 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയെന്നും മെഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.
അമേരിക്കയെ തോൽപ്പിച്ച് ഒരു രക്തചൊരിച്ചിലുമില്ലാതെയാണ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Post Your Comments