തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് വന്നതോടെ നിരവധി ആൾക്കാർ നിരാശ പ്രകടിപ്പിച്ചു രംഗത്തെത്തി. അനുപമയുടെയും ഭർത്താവിന്റെയും ഉദ്ദേശ്യ ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ ചർച്ച നടത്തുന്നത്. ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു കുറിപ്പുമായാണ് കെപി സുകുമാരൻ എന്ന എഴുത്തുകാരൻ രംഗത്തെത്തിയത്.
അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
ദത്ത് എടുത്ത ദമ്പതികളിൽ നിന്ന് ആ കുഞ്ഞിനെ തിരിച്ചെടുത്ത് ഈ കള്ള ഫ്രോഡിനെ ഏല്പിച്ചാൽ ആ കുഞ്ഞിന്റെ ഭാവി കോഞ്ഞാട്ടയായിരിക്കും. എന്തെന്നാൽ കുറച്ച് കഴിയുമ്പോൾ ഈ അലവലാതി ഫ്രോഡ് മറ്റൊരു തരുണിമണിയെ വശത്താക്കി കുഞ്ഞിനെയും ഇപ്പോൾ പോരാടുന്ന യുവതിയെയും ഒഴിവാക്കി പോകും. അത് ആ ഫ്രോഡിന്റെ ജീനിൽ ഉള്ളതാണ്. ഇപ്പോൾ അച്ഛനെയും അമ്മയെയും ശത്രുക്കളാക്കി അവരെ അപമാനിക്കുന്ന ഈ പെണ്ണിനെ മടുക്കുമ്പോൾ അവൻ 19-20 പ്രായമുള്ള വേറെ ചെറുപ്പക്കാരികളെ കണ്ടെത്തുക തന്നെ ചെയ്യും.
ഇങ്ങനത്തെ ഫ്രോഡുകളുടെ വലയിൽ വീഴാൻ അന്നും സുന്ദരികളായ യുവതികൾ ഉണ്ടാവും. അത് അങ്ങനെയാണ് കണ്ടുവരുന്നത്.
അതുകൊണ്ട് അമ്മയുടെ അവകാശം പറഞ്ഞ് യുവതിക്ക് വേണ്ടി ഇന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ കുഞ്ഞിന്റെ ഭാവി നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആ താടിക്കാരൻ ഫ്രോഡിനു ആരോടും കമ്മിറ്റ്‌മെന്റ് ഇല്ല. അവനവന്റെ സുഖം മാത്രം നോക്കി യുവതികളെ വലവീശി പിടിക്കാൻ നടക്കുകയാണ് അവൻ. കുറച്ചു കാലം അനുഭവിക്കുക മടുക്കുമ്പോൾ വേറെ തപ്പി നടക്കുക. ഇങ്ങനത്തെ അലവലാതികൾ ഒരിക്കലും നന്നാവില്ല.
എവിടെ കൊണ്ടിട്ടാലും ജന്മഗുണം കാണിക്കും. കുറേക്കഴിയുമ്പോൾ ഇപ്പോഴത്തെ യുവതിയെയും കുഞ്ഞിനെയും ഒഴിവാക്കി ആ ഫ്രോഡ് പോകുമ്പോൾ അന്ന് ഈ യുവതിക്ക് വേലയും കൂലിയും ഉണ്ടാകണമെന്നില്ല. അപ്പോൾ ഈ കുഞ്ഞിനു എന്ത് ജീവിതമാണ് ഈ യുവതിക്ക് നൽകാൻ കഴിയുക?
അതേ സമയം ദത്തെടുത്ത ദമ്പതികൾക്ക് ഈ കുഞ്ഞ് മാത്രമേ ഉണ്ടാകൂ. അവർ കുഞ്ഞിനെ പൊന്ന് പോലെ നോക്കി വളർത്തും. അവരുടെ സമ്പാദ്യം എല്ലാം കുഞ്ഞിനായിരിക്കും. എന്തുകൊണ്ടും കുഞ്ഞിന്റെ ഭാവി ശോഭനമായിരിക്കും. കുഞ്ഞിനോട് സ്നേഹമുള്ള ആരും കുഞ്ഞ് അവിടെ വളർന്നോട്ടെ എന്നേ വിചാരിക്കുകയുള്ളൂ. അങ്ങനെ തന്നെ നടക്കും എന്ന് പ്രത്യാശിക്കാം.
Post Your Comments