CricketLatest NewsNewsSports

തോല്‍വിയിലും റെക്കോഡ് സ്വന്തമാക്കി കോഹ്ലി, പാകിസ്ഥാന് ഇത് ചരിത്ര നിമിഷമെന്ന് ഷഹീന്‍ അഫ്രീദി

ദുബായ്: ഒരു ലോകകപ്പ് വേദിയിൽ പാകിസ്ഥാനോട് ഇന്ത്യ ആദ്യ തോൽവി വഴങ്ങിയ നിരാശയിലും തലയുയർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബാറ്റിംഗ് തകർച്ചലേക്ക് പോവുകയായിരുന്നു ഇന്ത്യൻ ടീമിനെ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചു കളിച്ച കോഹ്ലി 49 പന്തുകളിൽ നിന്ന് 57 റൺസ് നേടി. ഇന്ത്യയെ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിച്ചതും കോഹ്ലിയുടെ നിർണായക ഇന്നിങ്സായിരുന്നു.

ടി20 ലോകകപ്പിൽ പത്ത് അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം പാകിസ്താനെതിരായ മത്സരത്തിനിടെ കോഹ്ലി സ്വന്തമാക്കി. വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിനെ മറികടന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. കോഹ്ലിയുടെ ടി20 കരിയറിലെ 29-ാം അർധസെഞ്ചുറിയായിരുന്നു ഇന്നലെ പാകിസ്ഥാനെതിരെ നേടിയത്.

Read Also:- മുഖം സുന്ദരമാക്കാൻ ചെറുനാരങ്ങയും തക്കാളിയും!

അതേസമയം, പാകിസ്ഥാൻ ക്രിക്കറ്റിന് ഇത് ചരിത്ര നിമിഷമെന്ന് യുവ പേസർ ഷഹീൻ അഫ്രീദി. ഈ വിജയത്തിന്റെ ബലത്തിൽ ബാക്കിയുള്ള മത്സരങ്ങളിലും മികവു പുലർത്തുവാൻ പാകിസ്ഥാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്രീദി പറഞ്ഞു. മത്സരത്തിൽ ഓപ്പണർ രോഹിത് ശർമയുടെയും കെഎൽ രാഹുലിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ അഫ്രീദി നേടിയിരുന്നു.

shortlink

Post Your Comments


Back to top button