Latest NewsNewsInternational

കാബൂളിൽ കടുത്ത പട്ടിണി: എട്ട് കുട്ടികൾ വിശന്ന് മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി

18 മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ എട്ടുവയസുള്ള കുട്ടിവരെ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു

കാബൂൾ: അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ കാബൂളിൽ എട്ട് കുട്ടികൾ പട്ടിണികാരണം വിശന്നു മരിച്ചതായി മുൻ അഫ്ഗാൻ ജനപ്രതിനിധി ഹാജി മുഹമ്മദ് മോഹഖേഖ്. പട്ടിണിയും വിശപ്പും പടിഞ്ഞാറൻ കാബൂളിനെ പിടികൂടുകയാണ്. 18 മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ എട്ടുവയസുള്ള കുട്ടിവരെ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 24 ന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അതേസമയം, താലിബാന്‍ സർക്കാർ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. താലിബാന്‍ സർക്കാർ അധികാരമേറ്റതിന് ശേഷം ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തില്‍ കാബൂളിലെ പത്ത് ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നതായി കണ്ടെത്തിയിരുന്നു. ശീതകാലം എത്തുന്നതിന് മുന്‍പ് രാജ്യത്തെ 18 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭ നിർദേശിച്ചിരുന്നു.

Read Also  :  ‘നിന്നെ കാണാന്‍ ആഗ്രഹമുണ്ട്, എഫ്ബി മെസഞ്ചറാണ് സേഫ്’: അനുപമ അറിയാതെ അജിത്ത് നസിയയ്ക്ക് അയച്ച ചാറ്റ് പുറത്ത്

ഇതിനിടെ തൊഴിലാളികള്‍ക്ക് കൂലിക്ക് പകരം ഗോതമ്പ് നല്‍കി പട്ടിണി മറികടക്കാനുള്ള സർക്കാർ പദ്ധതിക്ക് രൂപം കൊടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ 40,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചിരിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന പദ്ധതി വഴി രാജ്യത്ത് 55,000 ടണ്‍ ഗോതമ്പും കാബൂളില്‍ മാത്രം 11,600 ടണ്‍ ഗോതമ്പും വിതരണം ചെയ്യുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button