സാധാരണ ദിവസങ്ങളില്‍ ജോലി ഭാരം മൂലം ഒരല്‍പം ക്ഷീണം തോന്നുക സ്വാഭാവികം. എന്നാല്‍ എപ്പോഴും തുടര്‍ച്ചയായി ക്ഷീണം തോന്നാറുണ്ടോ? സാധാരണയില്‍ കവിഞ്ഞുള്ള ക്ഷീണം എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന പ്രവൃത്തികളില്‍ നിന്നും നിങ്ങളെ തടയുന്ന രീതിയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഡോക്ടറെ കണ്ടു പരിശോധിപ്പിക്കണം.
Read Also : കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി കുവൈത്ത്: തുറസായ സ്ഥലങ്ങളിൽ മാസ്‌ക്കില്ലാതെ പുറത്തിറങ്ങാം
ഉറക്കം നമ്മുടെ ജീവിതത്തില്‍ അനിവാര്യം ആണെങ്കില്‍പ്പോലും ജോലി ചെയ്യുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ ഒക്കെയും ക്ഷീണം അനുഭവിക്കുന്നെങ്കില്‍ ശ്രദ്ധിക്കണം. അതേസമയം, നല്ലയുറക്കം ലഭിക്കാതെ വന്നാല്‍ അമിതക്ഷീണം ഉണ്ടാകാം. ദിവസവും എട്ടു മണിക്കൂര്‍ എങ്കിലും ഉറക്കം ലഭിക്കാതെ വന്നാല്‍ ക്ഷീണം പതിവാകാം. ക്ഷീണം ബാധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം, വ്യായാമം ഇല്ലായ്‌മ, ഉറക്ക കുറവ്, നിര്‍ജലീകരണം, വിഷാദം, ജങ്ക് ഫുഡിന്റെ ഉപയോഗം എന്നിവയാണ് ക്ഷീണത്തിനും തളര്‍ച്ചക്കും പ്രധാനമായും ഇടയാക്കുക.ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും പോഷകരഹിത ഭക്ഷണശീലങ്ങള്‍ പതിവാകുന്നതും ക്ഷീണത്തിനും തളര്‍ച്ചയ്‌ക്കും വഴിവയ്‌ക്കും.
Post Your Comments