Latest NewsNewsIndia

2006ൽ ശബ്‌ന ഖുറേഷിയ വിവാഹം ചെയ്തു, 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു: തുറന്നടിച്ച് സമീർ വാംഖഡെ

തന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്.

മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെ. ചിലർ തന്നെ ലക്ഷ്യമിടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സമീർ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തുവന്നത്. മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണം ഉന്നയിക്കുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സമീർ വാങ്കഡെ മുസ്​ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അതുമറച്ച് വെച്ച് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു എന്നാണു നവാബ് ആരോപിച്ചത്. സമീർ ദാവൂദ് വാങ്കഡെ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു. നവാബിന്റെ പ്രസ്താവന വിവാദമായതോടെയാണ് വാങ്കഡെ പ്രതികരണവുമായി രംഗത്ത് വന്നത്.

‘തന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണ്’- സമീർ വ്യക്തമാക്കി.

Read Also: അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്: സിപിഐഎം

‘തന്റെ പിതാവ് ധന്യദേവ് കച്‌റൂജി വാംഖഡെ ഹിന്ദുവാണ്. എക്‌സൈസ് വകുപ്പിൽ നിന്ന് സീനിയർ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്‌ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്നത്. അതിൽ അഭിമാനമുണ്ട്. 2006ൽ ഡോ. ശബ്‌ന ഖുറേഷിയെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ ഞങ്ങൾ നിയമപരമായി വിവാഹമോചനം നേടി. 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു’- സമീർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button