Latest NewsNewsIndia

ഭീകരവാദം വളര്‍ത്തുന്നവരോട് യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല : അമിത് ഷാ

പാകിസ്ഥാനുമായി കേന്ദ്രം ചര്‍ച്ചക്ക് തയാറാകണമെന്ന ഫറൂഖ് അബ്ദുള്ളയുടെ ആവശ്യത്തിന് താക്കീത്

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചകള്‍ക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരാക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന. ഭീകരവാദം വളര്‍ത്തുന്നവരോടു യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും അമിത് ഷാ പറഞ്ഞു.

Read Also : ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച്‌ വിദ്യാര്‍ത്ഥികളുടെ ആഹ്ളാദ പ്രകടനം, പാകിസ്താനെ പിന്തുണച്ച്‌ മുദ്രാവാക്യം: സംഘർഷം

നിഴല്‍ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശരിയെന്ന് തെളിഞ്ഞ വര്‍ഷങ്ങളാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്ന അമിത് ഷാ ഭീകരാക്രമണം നടന്ന പുല്‍വാമയിലെ ലേത്പുര സന്ദര്‍ശിച്ചു ജവാന്മാര്‍ക്കൊപ്പം ഇന്ന് സിആര്‍പിഎഫ് ക്യാമ്പിലാണ് അമിത് ഷാ രാത്രി ചെലവഴിക്കുന്നത്.

ഇന്നലെ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. സന്ദര്‍ശന വേളയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. പിന്നാലെ തീവ്രവാദി ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button