Latest NewsUAENewsInternationalGulf

ഊർജമേഖലയുടെ ഭാവി: അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം നവംബർ 15 മുതൽ

അബുദാബി: അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം നവംബർ 15 മുതൽ ആരംഭിക്കും. നവംബർ 18 വരെയാണ് സമ്മേളനം. ഊർജമേഖലയുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതാണ് അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഊർജ മേഖലയിലുണ്ടായ വെല്ലുവിളി, അതിജീവിക്കാനുള്ള വഴി, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദ ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിൽ സ്വീകരിക്കും.

Read Also: മുഹമ്മദ്‌ ഷമിയുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോ മനം പിരട്ടുന്നു: ഹരീഷ് ശിവരാമകൃഷ്ണന്‍

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) നേതൃത്വത്തിലാണ് പ്രദർശനവും സമ്മേളനവും നടക്കുക. വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയും എംഡിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂഇ, ബഹ്‌റൈൻ എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങി വിവിധ രാജ്യങ്ങളിലെ 160 മന്ത്രിമാരും വിദഗ്ധരും പങ്കെടുക്കുന്ന സ്ട്രാറ്റജിക് കോൺഫറൻസും നടക്കും. ഈ കോൺഫറൻസിലായിരിക്കും ഭാവി പദ്ധതികൾക്കു രൂപം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: പൃഥ്വിരാജ് ഏതെങ്കിലും ഒരു വിഷയം പഠിച്ച ശേഷം പ്രതികരിച്ചിട്ടില്ല: വിമര്‍ശനവുമായി അഖിൽ മാരാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button