ഹത്ത: ഹത്ത മർച്ചന്റ്സ് കൗൺസിലിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ദുബായ് കരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം. ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചതിന് പിന്നാലെയാണ് മർച്ചന്റസ് കൗൺസിൽ രൂപീകരിച്ചത്.
ഹത്തയുടെ അഭിമാനകരമായ വികസന പദ്ധതിയുടെ മേൽനോട്ടത്തിനായി യുഎഇ പൗരന്മാരും യുവാക്കളും ഉൾപ്പെടുന്ന ഒരു പുതിയ വ്യാപാരി കൗൺസിൽ രൂപീകരിക്കുമെന്നാണ് ശൈഖ് ഹംദാൻ വ്യക്തമാക്കിയത്. യുവാക്കൾക്കും പൗരന്മാർക്കും പ്രയോജനം ചെയ്യുന്നതിനായി നിക്ഷേപ അവസരങ്ങളും സാമ്പത്തിക വികസനവും സൃഷ്ടിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചത്. പുതിയ കടൽത്തീരം, തടാകം, പർവത ചരിവുകൾക്കുള്ള ഗതാഗത സംവിധാനം, ഹോട്ടൽ സൗകര്യങ്ങൾ, 120 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സൈക്കിൾ പാതകൾ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പർവത പാത തുടങ്ങിയയെല്ലാം അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹത്തയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥിരം സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.
Read Also: ഉപഭോക്താക്കൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പ്രൊമോഷനുകൾ: 10 സ്ഥാപനങ്ങൾക്കെതിരെ നടപടി
Post Your Comments