ഷാർജ: പ്രായമായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ബീച്ച് ഫ്ളോട്ടിംഗ് വീൽചെയർ സേവനം അവതരിപ്പിച്ച് ഷാർജ ലേഡീസ് ക്ലബ്. ഷാർജ എമിറേറ്റിൽ ആദ്യമായാണ് ഇത്തരമൊരു സേവനം അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാർക്കും പ്രായമായ സ്ത്രീകൾക്കും ബീച്ചിലെ കാഴ്ച്ചകൾ ആസ്വദിക്കുന്നതിന് വേണ്ടിയാണ് ഫ്ളോട്ടിംഗ് വീൽചെയർ സേവനം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ബീച്ചിലേക്കുള്ള സഞ്ചാരം സുഗമമാക്കുന്നതിന് ക്ലബ്ബിന്റെ ബീച്ചിൽ പ്രത്യേക റാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കാൻ വേണ്ടി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും പിന്തുണയുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം കാഴ്ച്ചകൾ കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി ആരംഭിച്ചത്. ഫ്ളോടിംഗ് വീൽചെയർ ഉപയോഗിക്കുന്നവരോടൊപ്പം സഹായത്തിനായി ഒരാളും ഉണ്ടായിരിക്കണം.
Read Also: വനത്തിനുള്ളില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയമെന്ന് പോലീസ്
Post Your Comments