തിരുവനന്തപുരം: മൃഗശാലയില്‍ കൂടു വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരനായ എ. ഹര്‍ഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറിക്കും മ്യൂസിയം മൃഗശാലാ ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നല്‍കിയത്.
Read Also : മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സിപിഎം മാറി, സംഭവം ഞെട്ടലുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല
ഹര്‍ഷാദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവായ എം. അബ്ദുള്‍ സലാം നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് കമ്മീഷന്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കി. രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോള്‍ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതര്‍ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അപകട സമയത്ത് ഹര്‍ഷാദിനെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം മൃഗശാലാ ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു മൃഗശാലാ ജീവനക്കാരനായ ഹര്‍ഷാദിനെ രാജവെമ്പാല കടിച്ചത്. പാമ്പിന് തീറ്റ നല്‍കി, കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കേരളത്തില്‍ രാജവെമ്പാലയുടെ കടിയേറ്റുള്ള ആദ്യമരണമായിരുന്നു ഇത്.
Post Your Comments