തിരുവനന്തപുരം: സിപിഐഎം കേരള ഘടകത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സിപിഐഎം നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ്. പകല്‍ സിപിഐഎമ്മും രാത്രിയില്‍ ബിജെപിയുമായ നേതാവാണ് പിണറായി വിജയനെന്നും മുരളീധരന്‍ പരിഹസിച്ചു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
‘പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോടാണ്. കര്‍ഷക സമരത്ത കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപി- സിപിഐഎം കൂട്ടുകെട്ട് കാരണമാണ് ലാവ്‌ലിന്‍ കേസ് നീണ്ടുപോകുന്നത്. ദേശീയതലത്തില്‍ ബിജെപിക്കെതിരായ കേന്ദ്ര ബിന്ദു കോണ്‍ഗ്രസാണ്’- അദ്ദേഹം പറഞ്ഞു.
Post Your Comments