തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കുട്ടിയെ കൈമാറിയത്തില്‍ ക്രമക്കേട് ഉണ്ടോ എന്നറിയാന്‍ സാമൂഹ്യനീതി വകുപ്പ് പരിശോധന നടത്തിവരികയാണ്. അനുപമയുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയ സംഭവത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നത്.
Also Read:കുഞ്ഞിനെ നാടുകടത്തിയ സംഭവം: സി.പി.എം ഒളിച്ചുകളി നടത്തുന്നുവെന്ന് വി. മുരളീധരൻ
‘അനുപമയുടെ പ്രസവം നടന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് പരിശോധന നടത്തി ഹോസ്പിറ്റല്‍ രേഖകള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പഞ്ചായത്തിലും പരിശോധന നടത്തിയ പൊലീസ് ജനന രജിസ്റ്ററും കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൈമാറിയത്തില്‍ ക്രമക്കേട് ഉണ്ടോ എന്നറിയാന്‍ സാമൂഹ്യനീതി വകുപ്പ് നടത്തുന്ന പ്രഥമിക പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കും’, വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളാണ് വിഷയത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്നും നടപടികൾ വൈകിപ്പിച്ചുവെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്.
Post Your Comments