ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്: ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഈ മാസം 28ന് കോടതി പരിഗണിക്കും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയത്.

Read Also : മോന്‍സന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു

സംഭവം വിവാദമായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനന രജിസ്റ്ററില്‍ കുഞ്ഞിന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് മണക്കാട് സ്വദേശി ജയകുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ജയകുമാര്‍ എന്നൊരാള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പൊലീസ് അന്വേഷണത്തോടൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും സര്‍ക്കാര്‍ അന്വേഷണവും കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button