Latest NewsNewsIndia

മരണമടഞ്ഞ കര്‍സേവകരുടെ പേരുകള്‍ റോഡുകള്‍ക്ക് നല്‍കും: യോഗി ആദിത്യനാഥ്

ലോണിയ ദളിത് സമുദായത്തിന്റെ യോഗത്തിലും യോ​ഗി വെടിവയ്പ്പ് പ്രശ്നം ഉന്നയിച്ചിരുന്നു. സമാജികപ്രതിനിധി സമ്മേളനം എന്നാണ് ഈ ജാതി പ്രചാരണ യോഗങ്ങള്‍ക്ക് ബി.ജെ.പി പേരിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവം വീണ്ടും ചര്‍ച്ചയാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തര്‍ക്ക് നേരെയുണ്ടായ അയോദ്ധ്യ വെടിവെപ്പ് ഓര്‍ക്കുന്നുണ്ടോ? അന്ന് ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടായിരുന്നെങ്കില്‍, ആരും അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടില്ലായിരുന്നു എന്നും ഒരു യോഗത്തില്‍ യോ​ഗി പറഞ്ഞു.

‘രാമ ഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവരോട് നിങ്ങള്‍ ക്ഷമിക്കുമോ? ഇപ്പോള്‍, കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലിരിക്കെ, അയോദ്ധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കുന്നു, ലോകത്തിന് മുന്നില്‍ 135 കോടി ഇന്ത്യക്കാര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാണിത്.’- യോഗി പറഞ്ഞു. വ്യാഴാഴ്ചയും 1990ലെ വെടിവയ്പ്പ് പ്രചരണ യോഗത്തില്‍ യോ​ഗി ഉന്നയിച്ചിരുന്നു.

Read Also: അയോദ്ധ്യയിലെ ദശരഥന്റെ മകന്‍ രാമന് കിട്ടി ട്രാഫിക് പോലീസിന്റെ മുട്ടൻ പണി: ആൾമാറാട്ടത്തിന് മൂന്നുവർഷം തടവും പിഴയും

ലോണിയ ദളിത് സമുദായത്തിന്റെ യോഗത്തിലും യോ​ഗി വെടിവയ്പ്പ് പ്രശ്നം ഉന്നയിച്ചിരുന്നു. സമാജികപ്രതിനിധി സമ്മേളനം എന്നാണ് ഈ ജാതി പ്രചാരണ യോഗങ്ങള്‍ക്ക് ബി.ജെ.പി പേരിട്ടിരിക്കുന്നത്. 1990 നവംബറില്‍ അയോദ്ധ്യയില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ പതിനാറ് കര്‍സേവകര്‍ കൊല്ലപ്പെട്ടിരുന്നു. അയോദ്ധ്യ വിഷയവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ കര്‍സേവകരുടെ പേരുകള്‍ റോഡുകള്‍ക്ക് നല്‍കുമെന്ന് യോ​ഗി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞതായി നേരത്തെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button