ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് പ്രശ്നം നേരിടുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉറക്കമില്ലായ്മയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് പാല്‍. ഇതില്‍ വൈറ്റമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടുള്ള പാല്‍ കുടിക്കുന്നത് മനസിനേയും ശരീരത്തേയും റിലാക്‌സ് ചെയ്യാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നു.
ഉറങ്ങാൻ കിടക്കും മുൻപ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കരുത്.
എല്ലാ ദിവസവും ഒരു സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.
ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുൻപ് കുളിക്കുക. ചെറിയ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഉറക്കം വേഗം വരാൻ സഹായിക്കും.
കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക. രാത്രിയിൽ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുക.
Post Your Comments