Latest NewsCricketNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ: കോവിഡിനെ തുടർന്ന് മാറ്റിവച്ച ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് പുതിയ തിയതി പുറത്തുവിട്ടത്. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. 2022 ജൂലൈ ഒന്നിന് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടത്താനാണ് തീരുമാനം.

മാഞ്ചസ്റ്ററിൽ നിന്ന് ടെസ്റ്റിന്റെ വേദി എഡ്ജ്ബാസ്റ്റണിലേക്ക് മാറ്റിയിട്ടുണ്ട്. ടെസ്റ്റിന്റെ തിയതി പുതുക്കിയതോടെ ഇന്ത്യ-ഇംഗ്ലണ്ടും തമ്മിലുള്ള നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പര നേരത്തെ തീരുമാനിച്ചതിലും ആറ് ദിവസം വൈകിയേ ആരംഭിക്കുകയുള്ളൂ.

Read Also:- കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ!

ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും അടക്കം ഇന്ത്യൻ ക്യാമ്പിലെ ചിലർക്ക് കോവിഡ് ബാധിച്ചതാണ് മാഞ്ചസ്റ്റർ ടെസ്റ്റ് മാറ്റിവക്കുന്നതിലേക്ക് നയിച്ചത്. ടെസ്റ്റ് താൽക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങൾ ഐപിഎൽ രണ്ടാം പാദം കളിക്കുന്നതിനുവേണ്ടി യുഎഇയിലേക്ക് തിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button