ദുബായ്: യുഎഇ വേദിയൊരുക്കുന്ന ടി20 ലോകകപ്പിന്റെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഒന്നാം ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ഓസീസ്-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുക. ഒന്നാം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമുകളായ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇതുവരെ ടി20 ലോകകപ്പ് നേടാനായിട്ടില്ല. ഇരുടീമുകളും കന്നി ലോകകപ്പ് ലക്ഷ്യം വച്ചാകും മത്സരത്തിനിറങ്ങുക. അതേസമയം, ഓപ്പണർ ഡേവിഡ് വാർണറുടെ മോശം ഫോമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിര നേരിടുന്ന പ്രധാന പ്രശ്നം. എങ്കിലും ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വാർണറിൽ വിശ്വാസമർപ്പിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
Read Also:- കറ്റാര്‍ വാഴയുടെ ഔഷധ ഗുണങ്ങൾ!
ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും നേർക്കുനേർ ഏറ്റുമുട്ടും. ജയ്സൺ റോയിയും ജോസ് ബട്ട്ലറും ജോണി ബെയർസ്റ്റോയും മോയിൻ അലിയും ഇടംപിടിക്കുന്ന ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പ് അതി ശക്തരാണ്. വമ്പനടികൾക്ക് പേരുകേട്ട ഒരുപിടി താരങ്ങളും ഓൾറൗണ്ട് മികവുമാണ് വെസ്റ്റിൻഡീസിനെ ടി20യിലെ ഏറ്റവും അപകടകാരിയായ ടീമാക്കുന്നത്.
Post Your Comments