വർഷങ്ങളായി സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന നടിയാണ് സോനാ നായർ. അടുത്തിടെ ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിൽ തന്റെ പേര് ഗൂഗിളിലും യുട്യൂബിലും സെർച്ച് ചെയ്യുമ്പോൾ കാണുന്ന ‘ഹോട്ട്, നേവൽ’ഫോട്ടോഷൂട്ട് വീഡിയോകൾക്കെല്ലാം മറുപടി നൽകുകയാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന നെഗറ്റിവ് അഭിപ്രായങ്ങളും കമന്റുകളും താൻ ഗൗനിക്കാറില്ലെന്ന് നടി പറയുന്നു.
‘എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്. എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. ഞാൻ ഇപ്പോൾ ഇതൊന്നും മൈൻഡ് ചെയ്യാറില്ല’, നടി പറയുന്നു.
Also Read:പഞ്ചാബിലെ കർഷക സംഘടനകളുടെ ആവശ്യം, യോഗേന്ദ്ര യാദവിനെ സംയുക്ത കിസാൻ മോർച്ച സസ്പെൻഡ് ചെയ്തു,
ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മൾ ആ കഥാപാത്രമായി മാറിക്കഴിഞ്ഞാൽ പിന്നെ, ഈ സാരി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതൊന്നും അറിയില്ലെന്നും ശ്രദ്ധിക്കില്ലെന്നും താരം പറയുന്നു. എനിക്കോ എന്റെ വീട്ടുകാർക്കോ ഇല്ലാത്ത പ്രശനമാണല്ലോ മറ്റുള്ളവർക്കെന്ന് ചിന്തിക്കാറുണ്ട്. ഒരു ആക്‌ടർ ആകുമ്പോൾ പബ്ലിക്ക് പ്രോപ്പർട്ടി അല്ലെങ്കിലും നമ്മൾ ഒരു പബ്ലിക്ക് ഫിഗർ ആണ്, അങ്ങനെ വരുമ്പോൾ സമൂഹത്തെ നമ്മൾ മാനിക്കേണ്ടതുണ്. പക്ഷെ സമൂഹമാണ് ജീവിതം എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാണെന്ന് സോനാ നായർ പറയുന്നു.
‘എനിക്ക് ഏറ്റവും വിവാദമായി മാറിയത് കാപാലിക എന്ന ഷോട്ട്മൂവിയുടെ ഒരു ചിത്രം ആയിരുന്നു. പ്രീതി പണിക്കർ ആയിരുന്നു അത് സംവിധാനം ചെയ്തത്. വേശ്യാകഥാപാത്രം ആയിരുന്നു അത്. അങ്ങനെയുള്ള സോ കോൾഡ് കഥാപാത്രങ്ങൾക്ക് ആവശ്യമായത് ഒന്നും ഞാൻ ചെയ്യില്ല എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഒരു ഫോട്ടോ എടുക്കാൻ ഒരു പോസ് മാത്രം ചെയ്‌താൽ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ആ ചിത്രം എടുത്തത്. അതിനു മോശം കമന്റുകളും നല്ല കമന്റുകളും ലഭിച്ചു. എന്നിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്’, സോനാ നായർ വ്യക്തമാക്കുന്നു.
Post Your Comments