ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രവാസി സാമൂഹിക പ്രവർത്തകനും ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ഇബ്രാഹിം ഖലീൽ. കാസർകോട് സ്വദേശിയായ ഇബ്രാഹിം ഖലീലിന് ഇമിഗ്രേഷൻ ഓഫീസർ ഈസ ശീരിയാണ് ഗോൾഡൻ വിസ കൈമാറിയത്. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ദുബായിയിൽ അഭിഭാഷകനായി ജോലി ചെയ്യുകയാണ് ഇബ്രാഹിം ഖലീൽ. മത സാമൂഹിക ജീവകാരുണ്യ മേഖലകളിൽ സജീവമാണ് അദ്ദേഹം. ദുബായ് അൽ നഖ്വി അഡ്വകേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾടൻസ് മാനജിംഗ് പാർട്ണറും സീനിയർ ലീഗൽ കൺസൾട്ടന്റുമായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്. ബിസിനസ് നെറ്റ്‌വർക്ക്
ഇന്റർനാഷണൽ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ് എന്നീ താരങ്ങൾക്കും സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Post Your Comments