ബീജിംഗ് : ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അൽക്സാ പ്രവിശ്യയിലെ ബായാൻ ഓബോ വ്യവസായ പാർക്കിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
2019ലും ഒരു ഡസനിലേറെ ജീവനക്കാർ ഇവിടെ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. പത്തുകിലോമീറ്ററിലേറെ ദുരത്തേക്ക് സ്ഫോടനത്തിന്റെ ആഘാതമുണ്ടായി എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വീടുകളും വാഹനങ്ങളുമടക്കം സ്ഫോടനത്തിൽ തകർന്നിരുന്നു.
Post Your Comments