ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേരും മാറ്റി.റെയില്‍വേ സ്റ്റേഷൻ ഇനി മുതല്‍ അയോധ്യ എന്നാവും അറിയപ്പെടുക എന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തത്. 2018-ല്‍ ദീപാവലി ഉത്സവ വേളയിലാണ് ജില്ലയുടെ പേര് മാറ്റിയത്. അന്ന് അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയിരുന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗല്‍സരായ് റെയില്‍വേ സ്‌റ്റേഷന് അന്ന് ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ്‌യുടെ പേരും നല്‍കി.
Read Also : ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അതേസമയം, കേന്ദ്രത്തിലും യുപിയിലും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ നിരവധി ജില്ലകളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അസംഗഡിനെ ആര്യംഗഡ്, അലീഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവന്‍ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
Post Your Comments