തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ തട്ടിയെടുത്ത കുഞ്ഞിനെ തിരിച്ചുകിട്ടാനായി നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ ഭാഗ്യലക്ഷമി സന്ദർശനം നടത്തി. നടി കുക്കു പരമേശ്വരനും ഭാഗ്യലക്ഷമിയ്ക്കൊപ്പം ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതലാണ് അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ആരംഭിച്ചത്.
ഇന്നത്തെ സമരം അനിശ്ചിതകാല സമരമല്ലെന്നും മറിച്ച് പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും അജിത് പറഞ്ഞു. പ്രസവിച്ച് മൂന്നാം നാൾ അനുപമയുടെ മാതാപിതാക്കൾ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയെന്നാണ് ആരോപണം. രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയോടെയോ സിപിഎമ്മിനോ സർക്കാരിനോ എതിരായോ അല്ല തങ്ങളുടെ സമരമെന്ന് അജിത്ത് പറഞ്ഞു.
അതേസമയം അനുപമയുടെ വാദങ്ങൾ തെറ്റാണെന്ന് ആരോപിച്ച് അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്തെത്തി. അനുപമ അറിഞ്ഞുകൊണ്ടാണ് കുട്ടിയെ കൈമാറിയതെന്ന് നസിയ പറഞ്ഞു. അജിത്ത് വിവാഹമോചനം നേടിയത് നിർബന്ധപൂർവ്വം ആണെന്നും നാസിയ വ്യക്തമാക്കി.
Post Your Comments