ദുബായ്: എക്‌സ്‌പോ വേദിയിൽ റഹ്മാൻ ഫിർദോസ് ഓർക്കസട്രായുടെ ആദ്യ അവതരണം ഇന്ന്. വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ചതാണ് ഫിർദോസ് ഓർക്കസ്ട്ര. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് സംഗീത പരിപാടിയുടെ അവതരണം.
ജൂബിലി പാർക്കിലാണ് സംഗീത നിശയിൽ നടക്കുക. റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ ബഹിരാകാശവുമായി ബന്ധപ്പെട്ടതും പാശ്ചാത്യ ക്ലാസിക്കലുകളും സംഗീത നിശയിൽ ഉണ്ടാകും. 23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരാണ് ഫിർദോസ് ഓർക്കസ്ട്രയിലുള്ളത്.
16 മുതൽ 51 വയസ്സു വരെയുള്ളവർ സംഘത്തിലുണ്ട്. യാസ്മിന സബയാണ് ഓർക്കസ്ട്ര നയിക്കുക. വേദിയിൽ നേരിട്ടെത്തി പങ്കെടുക്കാൻ കഴിയാത്തവർത്തവർക്ക് ഓൺലൈനിലൂടെ സംഗീത നിശ ആസ്വദിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Post Your Comments