ന്യൂഡല്‍ഹി: ആറ് വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി. ഗുരുതര പരിക്കുകള്‍ ഏറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ രഞ്ജിത് നഗര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീടിന് സമീപമുള്ള ലംഗറില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രക്തം വാര്‍ന്ന നിലയിലാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.
Post Your Comments