Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 50,484 വാക്‌സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,484 കോവിഡ് ഡോസുകൾ. ആകെ 20,874,638 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയ സംഭവം, സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞതില്‍ കേരളത്തിന് നാണക്കേട് : സന്ദീപ് വചസ്പതി

യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം 88 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

739,106 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,33,008 പേർ രോഗമുക്തി നേടി. 2,128 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,970 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 279,134 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി, പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button