ദുബായ്: ടി20 ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാന് മേൽ സമ്പൂർണ്ണ മേധാവിത്വം ഇന്ത്യക്കുണ്ടെങ്കിലും ക്യാപ്റ്റൻസി മത്സരത്തിൽ നിർണായകമാകുമെന്ന് വെളിപ്പെടുത്തുകയാണ് പാക് ബാറ്റിംഗ് കൺസൾട്ടന്റും മുൻ ഓസീസ് ഓപ്പണറുമായ മാത്യു ഹെയ്ഡൻ.
‘ഐപിഎല്ലിൽ കണക്കുകൾ നോക്കിയാൽ റെക്കോർഡുകൾ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഓയിൻ മോർഗനും ഫൈനലിലേക്ക് നയിച്ചു. ഇതിൽ ഇരുവർക്കും നിർണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും (ഇന്ത്യ-പാക്) ക്യാപ്റ്റൻസി നിർണായകമാകും. വളരെ ചെറിയ തെറ്റ് പോലും വിധിയെഴുത്തിനെ സ്വാധീനിക്കും’ ഹെയ്ഡൻ പറഞ്ഞു.
Read Also:- പേപ്പര്‍ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ?
ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ-പാക് പോരാട്ടം. ലോകകപ്പ് വേദികളിൽ പാകിസ്ഥാന് ഒരിക്കൽപോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല ഏകദിന ലോകകപ്പിൽ ഏഴുതവണ ഇരുവരും മുഖാമുഖം വന്നപ്പോൾ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പിൽ അഞ്ചുതവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യ ആധിപത്യം പുലർത്തി.
Post Your Comments