മുംബൈ: 60 നിലയുള്ള ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. 19ാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച 30കാരനായ അരുണ്‍ തിവാരിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുംബൈയിലെ ലോവര്‍ പരേലിലുള്ള ബഹുനില കെട്ടിടത്തിന് തീപിടിച്ചത്. 19ാം നിലയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേരാണ് കെട്ടിടത്തില്‍ കുടുങ്ങി കിടന്നിരുന്നത്.
നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments