തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍മാര്‍ക്ക് നഗരത്തില്‍ വീട് വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നഗരസഭകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് 15,000രൂപ വീതം ഇതിനായി അനുവദിക്കാമെന്ന തീരുമാനവുമായി പിണറായി സർക്കാർ. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയവയ്ക്കായി ഒറ്റത്തവണയായി ഒരു ലക്ഷം രൂപയും നല്‍കും. നിലവില്‍ കോഴിക്കോട് മേയര്‍ക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്.
സംസ്ഥാനത്തെ മറ്റ് അഞ്ചു കോര്‍പറേഷന്‍ മേയര്‍മാര്‍ക്കും ഇതോടെ ഔദ്യോഗിക വസതിയാകും. ഓഫീസ് സമയത്തിന് മുന്‍പും ശേഷവും അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കുമായി സ്ഥലം വേണ്ടിവരുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വസതി വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്‍കുന്നതെന്ന് ഉത്തരവിലുണ്ട്. ഔദ്യോഗിക കാലാവധി തീരുന്നതുവരെയോ ഔദ്യോഗിക വസതിയായി കെട്ടിടം നിര്‍മ്മിക്കുന്നതുവരെയോ വാടകയ്ക്ക് തുടരാം. ഔദ്യോഗിക വസതിയിലേക്ക് ഫര്‍ണിച്ചറും മറ്റും വാങ്ങുന്നത് തദ്ദേശ സ്ഥാപനത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
Post Your Comments